നിലപാട്

✍️ Subin suresh

മൂന്ന് പതിറ്റാണ്ട് നീണ്ട നിന്ന നിയമ പോരാട്ടങ്ങൾക്കൊടുവിൽ ആണ് ഇക്കഴിഞ്ഞ നവംബറിൽ പൊതു സ്വീകാര്യത ലഭിച്ച അയോധ്യ വിധി ചീഫ്‌ജസ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് വിധി പറഞ്ഞത് പൊതുമണ്ഡലത്തിൽ ഇന്ത്യൻ മതേതര മനസ്സുകൾ വിധിയെ സ്വീകരിച്ചത് സമവായം എന്ന നിലക്കാണ്. ഇന്ന് 11 മണിക്ക് പ്രധാനമന്ത്രി പങ്കെടുക്കുന്ന പൊതു പരിപാടി ഓടെ രാമക്ഷേത്ര മന്ദിരോത്ഘാടനം നടക്കുകയാണ്.
ഈ വിഷയത്തിൽ ഇന്നലെ ട്വിറ്ററിൽ അഭിപ്രായം രേഖപ്പെടുത്തിയ പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തെ വളച്ചൊടിക്കുകയാണ് ഇടതുപക്ഷ രാഷ്ട്രീയ വക്താക്കൾ ചെയ്തത്. പ്രിയങ്കയുടെ പരാമർശത്തെ അനവസരത്തിൽ പലതവണ വളച്ചൊടിക്കുന്നത് ഇന്നലെ പൊതു മണ്ഡലങ്ങളിൽ കണ്ടതാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മതേതരത്വത്തിന്റെ ക്ലാസ്സ് എടുക്കുന്നവർ ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ പിന്നാമ്പുറങ്ങളിലേക്ക് പോകേണ്ടതാണ്.
വർഗ്ഗീയ സമരങ്ങൾ സമ്മാനിച്ച മുറിവുകളുടെ പ്രത്യാഘാതത്തിൽ ആണ് നമ്മുടെ രാജ്യം സ്വാതന്ത്ര്യതിന്റെ മുന്തിരിച്ചറുകൾ നുകർന്നത്. ഒരു വശത്ത് മുസ്ലീം ലീഗും ആർഎസ്എസ് ഉം വർഗീയതയെ ആളിക്കത്തിക്കുമ്പോൾ മതേതരത്വത്തിന്റെ പതാക വാഹകർ ആയതിന്റെ പേരിൽ ഇന്ത്യൻ തെരുവുകളിൽ ജീവൻ നഷ്ടമായത് കോൺഗ്രസ്സ് പ്രവർത്തകർക്ക് ആയിരുന്നു. അവരുടെ രക്തത്തിന്റെയും മാമ്സചീലുകളുടേയും ഗന്ധം ഉണ്ട് ഈ രാജ്യത്തിന്റെ ചരിത്രത്തിന്. ലോക രാജ്യങ്ങൾക്ക് മുന്നിൽ ഈ രാജ്യത്തിന്റെ പരിച്ഛേദം ആണ് മതേതരത്വം.
അന്ന് കോൺഗ്രസിന് വേണമെങ്കിൽ ഈ രാജ്യത്തെ മത ഭൂരിപക്ഷങ്ങൾ ഭരിക്കുന്നവരുടെ രാജ്യമാക്കി മാറ്റാമായിരുന്നു. പക്ഷേ പൊരുതി നേടിയ സ്വാതന്ത്ര്യത്തിന്റെ അവകാശികൾ ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിക്കും അവകാശം ഉണ്ടായിരുന്നു.

ആ തെറ്റ് മൂലം ഏറ്റവും കൂടുതൽ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ നേരിട്ട രാഷ്ട്രീയ പ്രസ്ഥാനം കോൺഗ്രസ് ആണ് . അതാണ് പിന്നീട് ഹിന്ദുത്വ രാഷ്ട്രീയ ഉയർച്ചയ്ക്കും വർഗീയ ധ്രുവീകരണത്തിനും മൂലകാരണമായി മാറിയത് ബാബരി മസ്ജിദിന്ററെ തകർച്ചയാണ്.

തെറ്റായ രീതിയിലാണ് ഇന്നലെ പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനയെ വളച്ചൊടിക്കപ്പെട്ടത് ബാബരി മസ്ജിദ് തകർക്കപ്പെട്ടത് തെറ്റാണ് അ തെറ്റ് ന്യായീകരിക്കുകയല്ല അവർ ചെയ്തത്.

ആരാണ് പ്രിയങ്കക്ക് മതേതരത്വത്തിന്റെ ക്ലാസ്സുകൾ എടുക്കുന്നത് പരോക്ഷമായി ഗാന്ധി ഘാതകൻമരെ ഇന്ത്യൻ പാർലമെൻറിലേക്ക് അയച്ച സഖാക്കൻമാർ ആണല്ലോ. 1956 മുതൽ കേരളത്തിലെ പൊതു തിരഞ്ഞെടുപ്പിൽ പല ജാതി വർഗീയ സങ്കുചിതമായ ചിന്തകൾക്ക് വിധേയമായി ഓരോ തിരഞ്ഞെടുപ്പിലും സ്ഥാനാർഥികളെ വിന്നിയസിച്ച പ്രസ്ഥാനമാണ് ഇടതുപക്ഷം.
എന്താണ് പ്രിയങ്ക ഗാന്ധിയുടെ നിലപാടിന്റെ പ്രസക്തി? മൂന്ന് പതിറ്റാണ്ട് നിലനിന്ന രാഷ്ട്രീയ നിയമ പോരാട്ടങ്ങളുടെ സമവായമാണല്ലോ അയോധ്യാവിധി അത്തരത്തിൽ ഒരു വിധിയെ രാഷ്ട്രീയ താൽപരൃയങ്ങൾക്ക് ഉപയോഗിക്കുന്ന സംഘപരിവാർ രാഷ്ട്രീയ അജണ്ടകൾക്ക് നേരെയുള്ള പോരാട്ടമാണ് അത്. പ്രിയങ്കയും അവരുടെ നിലപാടുകളും പൊതു മണ്ഡലങ്ങളിൽ എത്രയോ തവണ കണ്ടതാണ് നാം. ഇന്ത്യൻ യുവത്വം തെരുവുകളിലും കലാലയങ്ങളിലും ശൈത്യകാലത്തിന്റ്റെ കഠിനതയെപോലും വകവെക്കാതെ പൗരത്വനിയമത്തിനെതിരെ കത്തി ജ്വലിച്ചപ്പോൾ മുന്നിൽ നിന്ന് നയിക്കാൻ പ്രിയങ്ക ഉണ്ടായിരുന്നു.
നാം ഒരു കാലത്തും നേരിട്ടല്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ, നമ്മുടെ യുവത്വം തെരുവോരങ്ങളിൽ തൊഴിലന്വേഷിച്ച് പിടഞ്ഞു വീഴുമ്പോൾ, സർക്കാരിൻറെ പൊതുഖജനാവ് കൊള്ളയടിക്കപ്പെടുന്നത് തുറന്നുകാട്ടപ്പെടുമ്പോൾ പൊതുസമൂഹത്തിനു മുന്നിൽ നിന്ന് ഓടിയൊളിക്കാനും ശ്രദ്ധ തിരിക്കാനുമുള്ള ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കണം. പ്രിയങ്കയെയും അവരുടെ നിലപാടുകളും കാവി വൽക്കരിക്കുന്നത് വഴി സംഘപരിവാർ രാഷ്ട്രീയത്തിന് കുട പിടിക്കുകയാണ് ഇടതുപക്ഷം ചെയ്യുന്നത്.
ഓർക്കുക കടലാസിൽ മൂന്നു വർണ്ണങ്ങളും അശോക ചക്രവും ഉദ്ഘോഷിക്കുന്നത് മാത്രമല്ല നമ്മുടെ മതേതര നിലപാട്.
അവശേഷിക്കുന്നത് ഇന്ത്യയാണ് ഇവിടെ ഒരു മതേതര രാജ്യം ഉണ്ടായിരുന്നു എന്നല്ല പറയേണ്ടത് ഇനിയും ഉണ്ടാകും എന്നാണ്

തൊഴിലന്വേഷിച്ച് പിടഞ്ഞുവീഴുന്ന യുവത്വം

ലോകം ഇന്നേവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്തയത്ര അതിസങ്കീർണവും അസാധാരണവുമായ കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. കോവിഡ് 19 എന്ന മഹാമാരി ഉയർത്തിയ ആശങ്കയും ഭീഷണിയും നിലനിൽക്കുമ്പോൾ തന്നെ രാഷ്ട്രീയ വിവാദങ്ങളെ പറ്റിയുള്ള ചൂടുള്ള ചർച്ചകളും സമൂഹത്തിന്റെ എല്ലാ മേഖലയിലും സജീവമാണ്. അടുത്തിടെയായി യുവാക്കളെ സംബന്ധിച്ചെടുത്തോളം, പ്രത്യേകിച്ച് ഉദ്യോയാഗർത്തികളെ സംബന്ധിച്ചെടുത്തോളം ആശങ്കൻകളുടെ നാളുകളിലൂടെയാണ് അവർ കടന്നു പോകുന്നത്. രാപ്പകലുകളുടെ അക്ഷീണമായ പ്രയ്തനത്തിന്റെയും അധ്വാനത്തിന്റയും ഫലമായി നേടിയെടുത്ത റാങ്ക് ലിസ്റ്റുകൾ ചുവപ്പ് നാടയിൽ കുടുങ്ങി കിടക്കുന്നത് ഏതൊരു ഉദ്യോഗാർത്തിയുടെയും ആത്മധൈര്യം കെടുത്തുന്നതണ്.
റാങ്ക് ലിസ്റ്റുകൾക്ക് ഉള്ള അസാധാരണമായ നിരോധന ഉത്തരവ് ലക്ഷകണക്കിന് ഉദ്യോഗാർത്തികളെയാണ് സമ്മർദ്ദത്തിന്റെ പടുകുഴിയിലേക്ക് തള്ളിവിടുന്നത്. അടുത്തിടെയാണ് മലയാളത്തിലെ ഒരു പ്രമുഖ മാധ്യമം സംഘടിപ്പിച്ച ചർച്ചയിൽ താൻ ഉൾപ്പടെയുള്ള ഉദ്യോഗാർത്ഥികളുടെ ആശങ്കകൾ പങ്കുവെച്ചു വിതുമ്പുന്ന യുവാവിനെ നാം കണ്ടതാണ്. രാഷ്ടീയ കേരളത്തിന്റെ ചരിത്രത്തിലെ തന്നെ അസാധാരണമായ സംഭവമായിരുന്നിരിക്കണം അത് ഒരുപക്ഷേ.

നാലര വർഷം തികയുന്ന കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ ഉദ്യോഗാർത്ഥികളോടുള്ള പൊതുസമീപനം എന്താണ്?
അത് ചോദ്യം ചെയ്യപ്പെടേണ്ടത് അല്ലേ?
സർക്കാർ പ്രകടന പത്രികയിൽ പരഞ്ഞിരിക്കുന്നയത്ര തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ടോ ? ഇക്കാര്യം സർക്കാർ തന്നെ സ്വയം ആത്മപരിശോധന നടത്തേണ്ടതാണ്? സംസ്ഥാനം കടന്നു പോകുന്ന അതി ഭയാനകമായ സാമ്പത്തിക പ്രശ്നവും മഹാമാരി സൃഷ്ടിച്ച ആശങ്കയും ആണോ ഇത്തരത്തിലൊരു നിയമന നിരോധനത്തിനു കാരണം ?
ഒരു വശത്ത് ഉദ്യോഗാർഥികൾക്ക് അവർക്ക് അവകാശപ്പെട്ട തൊഴിൽ നേടിയെടുക്കുന്നതിന് വേണ്ടി കോടതി മുറികളിലേക്ക് കയറുമ്പോൾ മറുവശത്ത് സർക്കാരിനെ ചുറ്റിപ്പറ്റിയുള്ള പിൻവാതിൽ നിയമനവും കൺസൾട്ടൻസി നിയമനങ്ങളും സംബന്ധിച്ച വിവാദങ്ങളും ചൂടുപിടിക്കുകയാണ്. അനർഘരെയും ബന്ധു മിത്രാതികളെയും ഉന്നതമായ സ്ഥാനമാനങ്ങളിൽ തിരികി കയറ്റുന്നതിന് ഈ സർക്കാർ നേതൃത്വം നൽകിയോ? സർക്കാരിനെ പോലും സമ്മർദ്ദത്തിലാക്കി അത്തരത്തിലുള്ള നിരവധി വാർത്തകളാണ് മാധ്യമങ്ങളിൽ ദിനംപ്രതി ഇടം പിടിക്കുന്നത്.
കേരളത്തിലെ യുവാക്കളുടെ പ്രശ്നങ്ങൾ ചർച്ചകളിൽ എപ്പോഴും ഉയർന്നുവരുന്ന ഒന്നാണ് സംസ്ഥാനത്ത് സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങളും എണ്ണം
മാറിമാറി സംസ്ഥാന ഭരണം കയ്യാളിയ സർക്കാരുകൾ സംസ്ഥാനത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പൂർണ്ണ പരാജയം ആയിരുന്നു.
സ്വകാര്യ മേഖലയ്ക്കും അസംഘടിത മേഖലക്കും ഊന്നൽ നൽകാത്തതും വിദേശ നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിന് വേണ്ടിയുള്ള ഊർജ്ജിതമായ ഇടപെടലുകൾ നടത്താത്തതും ആണ് സംസ്ഥാനം നേരിടുന്ന തൊഴിൽ ഞെരുക്കത്തിന് കാരണം. എന്തുകൊണ്ടാണ് നമ്മളിൽ പലരും വിദേശ രാജ്യങ്ങളിൽ തൊഴിൽ അന്വേഷിച്ച് പോകേണ്ടി വരുന്നത്. അതിനുള്ള ഉത്തരം ഇവിടെ വേണ്ടത്ര തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നില്ല എന്നതാണ്. കൊട്ടിഘോഷിച്ച് കൊണ്ടുവന്ന പല സർക്കാർ പദ്ധതികളും പൂർണ്ണ പരാജയമാണ്.
പൊതു മേഖലയെ മാത്രം ആശ്രയിക്കുന്ന ഉദ്യോഗാർത്ഥികളുടെ മനോഭാവവും മാറ്റേണ്ടതാണ്. സ്വയം പര്യാപ്തതയിലേക്കുള്ള രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും വളർച്ചയിൽ സ്വകാര്യ സഹകരണ മേഖലകളുടെ വളർച്ചയും നിർണായകമായ ഘടകം ആണ്.

കേരളത്തിലെ നട്ടെല്ല് പണയംവെച്ചിട്ടില്ലത്ത യുവജന വിദ്യാർത്ഥി സംഘടനകൾ കേരളത്തിലെ ഉദ്യോഗാർത്ഥികളുടെ ആശങ്ക ദൂലികരിക്കൻ മുന്നിട്ട് ഇറങ്ങേണ്ടതാണ്.

✍️ Subin suresh