നമ്മുടെ ജനായത്ത സമ്പ്രദായത്തിന്റ്റെ ചരിത്രത്തിൽ ഇത്രയധികം തലകുനിക്കപ്പെട്ടു നിന്ന നാളുകൾ എന്റെയും നിങ്ങളുടെയും ഓർമ്മകളിൽ പോലും ഉണ്ടാകാൻ വഴിയില്ല.
സ്വജന പക്ഷപാതവും അഴിമതിയും കെടുകാര്യസ്ഥതയുടെയും അഞ്ചു വർഷങ്ങൾ ആണ് കഴിഞ്ഞുപോകുന്നത് മൂന്ന് മഹാപ്രളയങ്ങളും കോറോണയും വരുത്തിവെച്ച രാഷ്ട്രീയ സാമൂഹിക പ്രതിസന്ധികളുടെ നടുവിലൂടെ കടന്നുപോകുന്ന സംസ്ഥാനത്തെ ജനങ്ങളുടെ ഇച്ഛാശക്തിയു ക്ഷമയും ചോദ്യം ചെയ്യുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്.
എൻ എസ് മാധവൻ പറഞ്ഞതുപോലെ പ്രളയവും പ്രണയവും തമ്മിലുള്ള വ്യത്യാസം ഒരക്ഷരം മാത്രമാണ് മറ്റൊരു പ്രളയകാലത്തിന്റ്റെ ഭീഷണി നമ്മെ വിട്ട് ഒഴിയുമ്പോൾ ആശങ്കകൾ മാത്രം ആണ് അവശേഷിക്കുന്നത്. പ്രളയത്തെ പ്രണയിക്കുവാൻ നാം പഠിച്ചു കഴിഞ്ഞു.
ഭരണഘടനാ സ്ഥാപനമായ പിഎസ്സിയുടെ വിശ്വാസ്യതയെ പോലും ചോദ്യം ചെയ്യപ്പെടുന്ന നാളുകളാണ് കടന്നുപോകുന്നത്.
കേരളത്തിൻറെ തെരുവോരങ്ങളിൽ തൊഴിലന്വേഷിച്ച് പിടഞ്ഞുവീഴുന്ന യുവത്വത്തെയാണ് നാം കാണുന്നത്.
പങ്കാളിത്ത പെൻഷനെതിരെയും പെൻഷൻ പ്രായം വർദ്ധിപ്പിക്കുന്നത്എതിരെ സമരം ചെയ്ത അധികാരത്തിൽ വന്ന ഇടതു സർക്കാർ ഇപ്പോൾ ചെയ്യുന്നത് തികച്ചും വൈരുധൃപരമായ സമീപനമാണ്.
ഞാൻ പഠിച്ച സ്കൂളിൽ പോലും സ്കൂൾ അടച്ചിട്ടു സമരം ചെയ്ത അധ്യാപക സംഘടനകൾ ഒക്കെ മൗനത്തിന്റെ നിശബ്ദതയുടെയും നിലാകയങ്ങൾ വെടിഞ്ഞ് കേരളത്തിലെ യുവാക്കളുടെ പ്രശ്ന പരിഹാരത്തിനായി നേരിട്ട് ഇറങ്ങണം. അര പട്ടിനിക്കരന്റെയും മുഴുപട്ടിനികരന്റെയും ഭവന പദ്ധതിയായ ലൈഫിനെ അഴിമതിയുടെ ദുർഗന്ധത്തിൽ നിർത്തിയ സർക്കാരിന് അധികാരത്തിൽ തുടരാൻ അർഹത ഉണ്ടോ എന്ന് അവർ സ്വയം ആത്മ പരിശോധന നടത്തണം. യു എ ഇ റെക്രസെന്റിനുപോലും അപമാനം ആണ് ഈ സർക്കാർ.
കൊറോണ മൂലം തൊഴിൽ നഷ്ടമായ പ്രവാസികളുടെ പുനരധിവാസം ഒരു ചോദ്യ ചിഹ്നം ആയി നിലനിൽക്കുന്നു. ഉത്സവ കാലത്തിന്റെ ആരവങ്ങളിലേക്ക് നാം കടക്കുമ്പോൾ അസംഘടിത മേഖലകളിലെ തൊഴിലാളികളുടെ ജീവിതം പച്ച പിടിപ്പിക്കുന്നതിനു വേണ്ടി എന്താണ് സർകാർ ചെയ്തത്. കേരള ചരിത്രത്തിലാദ്യമായി തീവ്ര വാദ ബന്ധം ഉള്ള ഒരു സ്വർണ്ണക്കടത്ത് കേസ് മുഖിയ മന്ത്രിയുടെ ഓഫീസിലേക്ക് എത്തി നിൽക്കുന്നു. ഇൗ പ്രതിസന്ധി കാലഘത്തിലും സംസ്ഥാനത്തെ ജനങ്ങളെ കൊള്ളയടിക്കുന്ന ഇൗ സർക്കാരിനെതിരെ വർഗ്ഗ സമരങ്ങൾ തീർക്കുകയാണ് വേണ്ടത്.
ഇത്തരത്തിലുള്ള കെടുകാര്യസ്ഥതയും അഴിമതിയുടെയും ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖൃമന്ത്രി രാജി വെക്കുകയാണ് വേണ്ടത്. ഇന്ന് മുതുവിള കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി സെക്രട്ടറി ശ്രീ സന്തോഷ് പരപ്പിലിൻെറ നേതൃത്വത്തിൽ നടന്ന ഉപവാസ സമരം നമ്മുടെ നാടിന്റെ തന്നെ സർക്കാരിന് എതിരെയുള്ള പ്രതിക്ഷേതത്തിന്റെ സ്വരം ആണ് രേഖപ്പെടുത്തുന്നത്.